വാഷിംഗ്ടൺ: എച്ച്ഐവി പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) അംഗീകാരം നൽകി. ‘യെസ്‌റ്റിയുഗോ’ (Yeztugo) എന്ന പേരിൽ ഗിലിയഡ് സയൻസസ് വിപണിയിലെത്തിക്കുന്ന ‘ലെനകാപാവിർ’ (lenacapavir) എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്. വർഷത്തിൽ വെറും രണ്ട് തവണ കുത്തിവെപ്പ് എടുത്താൽ എച്ച്ഐവി അണുബാധയെ ഫലപ്രദമായി തടയാൻ ഈ മരുന്നിന് സാധിക്കും. ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ ഏജൻസികൾ ഈ തീരുമാനത്തെ ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. […]
എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം
കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി […]
കോഴിക്കോട് മെഡിക്കല്‍ കോളേജ്: എച്ച്.ഐ.വി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് എന്‍.എ.ബി.എല്‍. അംഗീകാരം
പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം കോഴിക്കോട് : സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐ.എസ്.ഒ.: 15189-2022 സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം എന്‍.എ.ബി.എല്‍. അംഗീകാരം ലഭിച്ചു. 2024 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഏറ്റവും ആധുനികമായ ഐ.എസ്.ഒ.: 15189-2022 നിലവാരത്തിലുള്ള എന്‍.എ.ബി.എല്‍. അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. മികച്ച പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ കോളേജ് ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. എച്ച്.ഐ.വി. ടെസ്റ്റിങ് ലബോറട്ടറിയില്‍ രോഗികള്‍ക്ക് […]
സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന
7 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂണ്‍ 18, 19 തീയതികളില്‍ സംസ്ഥാന വ്യാപകമായി സ്‌കൂള്‍ പരിസരങ്ങളിലുള്ള 1502 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. വിവിധ കാരണങ്ങളാല്‍ ഏഴ് കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. പരിശോധനയില്‍ 227 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. 98 കടകളില്‍ നിന്നും പിഴ […]
ഡോക്ടർ അഞ്ജലി:മടിവയലിന്റെ മുത്ത്
പി. വി. മനോജ് കുമാർ കാസർകോട്: ജീവിതം കരുപ്പിടിപ്പിക്കാൻ ആക്രി പെറുക്കി വരുമാനം കണ്ടെത്തിയ മുത്തുവിനും മാരിമുത്തുവിനും ഇത് അഭിമാന നിമിഷം. ‘പെറുക്കി ഒരുക്കിയ’ജീവിതം കൊണ്ട് അവരുടെ ഇളയ മകൾ അഞ്ജലി ഇന്ന് ഡോക്ടറാണ്. മടിവയൽ എന്ന ഗ്രാമത്തിലെ ആദ്യ ഡോക്ടർ. 20 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്നും കാസർകോട് ജില്ലയിലെ പിലിക്കോട് മടിവയലിൽ എത്തിയതാണ് മുത്തുവും മാരിമുത്തുവും. ജീവിതത്തിന്റെ ഓരോ ഇഞ്ചും പോരാട്ടമായിരുന്നു, പ്രാരാ ബ്ധങ്ങളോട്, പ്രതിസന്ധികളോട്. എന്നാൽ പിലിക്കോടും മടിവയലിലുമുള്ള നാട്ടുകാർ അവരെ ചേർത്തു […]
വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു
ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഓസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ഉജ്ജ്വലമായ സ്വീകരണവും പ്രത്യേക ആദരവും ലഭിച്ചു. ജൂണ്‍ 19-ന് നടന്ന പാര്‍ലമെന്റ് സെഷനിലാണ് വീണാ ജോര്‍ജിനെ ആദരിച്ചത്. വിക്ടോറിയന്‍ പാര്‍ലമെന്റിലെ അപ്പര്‍ ഹൗസ് പ്രസിഡന്റ് ഷോണ്‍ ലീന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് ലീ ടാര്‍ലാമിസ് മന്ത്രി വീണാ ജോര്‍ജിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പുരോഗതിക്കുള്ള ആദരവാണ് മന്ത്രിക്ക് നല്‍കിയത്. മഹാമാരി കാലത്ത് […]
പെർഫ്യൂഷനിസ്റ്റുകൾ യോഗ്യരല്ലെന്ന് ആരോപണം:തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ സ്തംഭിച്ചു.
പി. വി. മനോജ് കുമാർ തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ രണ്ടാഴ്ചയായി ഹൃദയ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. ഇതേത്തുടർന്ന് മുപ്പതിലേറെ രോഗികളാണ് വിഷമത്തിലായത്. ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിയുന്ന പല രോഗികളും ആശങ്കയിലുമാണ്. ഹൃദയ ശസ്ത്രക്രിയ നിർത്തി വെച്ചതിന് അതിവിചിത്രമായ കാരണമാണ് പറഞ്ഞുകേൾക്കുന്നത്.ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ സർക്കാർ നിയമിച്ച രണ്ട് പെർഫ്യുഷനിസ്റ്റുകളെ വെച്ച് ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന കാർഡിയോ തൊറാസിക് സർജന്റെ നിലപാടാണ് ഇതിൽ പ്രധാനം. ഇവരുടെ യോഗ്യതതയിലും കഴിവിലും വിശ്വാസമില്ലെന്നും ഇവരെ വെച്ച് സർജറി നടത്തിയാൽ എന്ത് […]
മൂന്ന് പരിശോധന ഫലവും പോസിറ്റീവ്’; തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന
തനിക്ക് ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സ്ന. ജീവിതത്തിൽ അതുവരെ സ്വയം ചോദിച്ചു കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം തന്നത് ആ ടെസ്റ്റ് റിസൾട്ട് ആയിരുന്നെന്നും ഗായിക പറഞ്ഞു.ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കാനാണ് ഇത്തരമൊരു തുറന്നുപറച്ചിലിന് മുതിർന്നതെന്നും ജ്യോത്സന കൂട്ടിച്ചേർത്തു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തിൽ നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നുകയും അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തെന്നും ജ്യോത്സന പറഞ്ഞു. അവിടെ വച്ച് ഒരു കോഴ്സ് പഠിക്കാൻ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടാക്കുകയും അങ്ങനെ […]
സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന കൂട്ട സ്ഥലം മാറ്റ നടപടി പിൻവലിക്കണം ; കെജിഎംസിടിഎ
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകിടം മറിക്കരുതെന്നും, രോഗികളുടെ ജീവൻ വച്ചു പന്താടരുതെന്നും സംഘടന തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തകർക്കുന്ന തരത്തിൽ ജോലി ക്രമീകരണ വ്യവസ്ഥ എന്ന പേരിലുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് ഉടനടി പിൻവലിക്കണമെന്ന് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു.വയനാടും, കാസർഗോഡും പുതുതായി ആരംഭിക്കുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ തസ്തികകളും ഒരുക്കിയതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് കെജിഎംസിടിഎ സർക്കാരിനോട് നേരത്തേയും […]
ഇന്ത്യയില്‍ ആദ്യമായി വികസിത രാജ്യങ്ങളിലെ നൂതന പ്രീ സിംപ്റ്റമാറ്റിക് ചികിത്സ കേരളത്തിലും
അപൂര്‍വരോഗ ചികിത്സയില്‍ ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) രോഗം ബാധിച്ച കുഞ്ഞിന് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീ സിംപ്റ്റമാറ്റിക് ചികിത്സ നല്‍കി കേരളം. അപൂര്‍വ രോഗ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്. അമേരിക്ക, കാനഡ, തുടങ്ങിയ വികസിത രാജ്യങ്ങളില്‍ എസ്.എം.എ. രോഗ ചികിത്സയില്‍ ഏറ്റവും ഫലപ്രദമായി വിലയിരുത്തിയിട്ടുള്ള പ്രീ സിംപ്റ്റമാറ്റിക് (Pre symptomatic) ചികിത്സയാണ് കേരളത്തിലും വിജയകരമായി നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ രണ്ടാമത്തെ കുഞ്ഞിനാണ് വിലപിടിപ്പുള്ള റിസ്ഡിപ്ലം മരുന്ന് […]