June 16, 2025

Category: News

അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍
News

അറിയാം അകറ്റാം അരിവാള്‍കോശ രോഗം’: ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍

തിരുവനന്തപുരം: സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സിക്കിള്‍സെല്‍ രോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, സഹായ പദ്ധതികള്‍ എന്നിവയില്‍ അവബോധം നല്‍കും. രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഗോത്രഭാഷയില്‍ ഉള്‍പ്പെടെ പ്രത്യേക സന്ദേശങ്ങളും തയ്യാറാക്കുന്നതാണ്. ‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ പ്രത്യേക ക്യാമ്പയിന്റെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് […]

Read More
നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍
News

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് […]

Read More
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം :രാജ്യത്തെ ആദ്യത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ 50-ാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനായി സന്ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പ്രേമലത ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം […]

Read More
മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
News

മൊബൈൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനം ആരംഭിച്ചു.രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പിളുകൾ സ്വീകരിച്ചു ശീതികരിച്ച സംവിധാനങ്ങളിൽ ലാബിലെത്തിക്കാനും പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടത്താനുമുള്ള സൗകര്യങ്ങളോടു കൂടിയ ഈ മൊബൈൽ ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ ആണ് ഉദ്ഘാടനം ചെയ്തത്.നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി, ആർ.സി.സി, എസ്.എ.ടി, ശ്രീ ചിത്ര ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വൈറൽ […]

Read More
രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു
News

രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു

പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ് തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സുരക്ഷിതവും അനുയോജ്യവുമായ രക്ത യൂണിറ്റുകളുടെ ലഭ്യതയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അറിയാനായി കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍’ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങള്‍ക്ക് രക്തത്തിന്റെ ലഭ്യത കൃത്യമായി അറിയാന്‍ ഒരു പോര്‍ട്ടല്‍ കൂടി ഈ പദ്ധതിയുടെ ഭാഗമായി തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഈ പോര്‍ട്ടല്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യമാവുന്നതാണെന്നും മന്ത്രി […]

Read More
രക്തദാനം ദാതാവിനും ഗുണകരം!
News

രക്തദാനം ദാതാവിനും ഗുണകരം!

രക്തദാനം ജീവദാനമാണ്, മഹാദാനമാണ് എന്നൊക്കെ നമുക്കറിയാം. സ്വന്തം ജീവൻ നഷ്ടമാകുമെന്നറിഞ്ഞിട്ടും തന്റെ കവചകുണ്ഡലങ്ങൾ ദാനം ചെയ്ത കർണനും ശരീരത്തിലെ മാംസം എടുത്തുകൊള്ളാൻ പരുന്തിന് അനുവാദം നൽകി പ്രാവിനെ രക്ഷിച്ച ശിബി ചക്രവർത്തിയും ഇതിഹാസങ്ങളിലെ മഹാദാനികളാണ്..! എന്നാൽ രക്തദാനത്തിന്റെ കഥയും ശാസ്ത്രവും വ്യത്യസ്തമാണ്. തങ്ങളുടെ ദാനത്തിലൂടെ മറ്റൊരു ജീവൻ രക്ഷിക്കാമെന്ന് മാത്രമല്ല, ദാതാവിന്റെ ജീവൻ കൂടുതൽ കാലം നിലനിർത്താനുമാകും എന്നതാണ് പുതിയ പoനങ്ങൾ തെളിയിക്കുന്നത്..!കൃത്യമായ ഇടവേളകളിൽ തുടർച്ചയായി രക്തം ദാനം ചെയ്യുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗബാധയ്ക്ക് സാധ്യത തുലോം […]

Read More
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേദിവസങ്ങളായി വ്യാപക പ്രചാരം കൈവരിച്ച ഒരു പോസ്റ്റാണ് ചുവടെ.
News

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേദിവസങ്ങളായി വ്യാപക പ്രചാരം കൈവരിച്ച ഒരു പോസ്റ്റാണ് ചുവടെ.

ഡോ. വിനോദ് (എയിംസ്) നൽകിയ ഉപദേശം എല്ലാ കുടുംബാം ഗങ്ങളും ദയവായി ശ്രദ്ധിക്കുക. കോവിഡ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു… ………………………. ഈ പോസ്റ്റിന്റെ സത്യാവസ്ഥ ചാനൽ ട്രൂ ഹെൽത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ കൺവീനർ ഡോക്ടർ സുൾഫി നൂഹു വിശദീകരിക്കുന്നു……………………………. ഒന്നാമത്തെ കാര്യം എയിംസിൽ ഡോ.വിനോദ് എന്നൊരാൾ ഇല്ല .

Read More
രാത്രികാല ഡോക്ടറുടെ ഒഴിവ്
News

രാത്രികാല ഡോക്ടറുടെ ഒഴിവ്

മുഹമ്മ: മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രാത്രികാല ഡ്യൂട്ടിചെയ്യുന്നതിനായി ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡോക്ടറുടെ താൽകാലിക നിയമനം നടത്തുന്നു.  യോഗ്യത: എം.ബി.ബി.എസ്/ റ്റി.സി.എം.സി രജിസ്‌ട്രേഷന്‍.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക.  അവസാന തീയതി ജൂണ്‍ 16.  ഫോണ്‍: 9446158930

Read More
പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി
News

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി

വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. പാലിയേറ്റീവ് കെയറില്‍ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പറേഷനിലെ മാറാട് പ്രവര്‍ത്തിക്കുന്ന മാറാട് മെഡിക്കല്‍ സെന്ററില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ നിയമ നടപടി സ്വീകരിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് […]

Read More