തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24,25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്.പി.ബി. സർജറി സംഘടിപ്പിക്കുന്നു.
ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ ഗുണഭോക്താക്കൾ.നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രസക്തി , പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയും ഇന്റർവെൻഷണൽ റേഡിയോളജിയുടേയും പ്രാധാന്യം എന്നിവ കോഴ്‌സിൽ ആഴത്തിൽ അവതരിപ്പിക്കും. ഈ മേഖലയിലെ അന്തർദേശീയ ദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കും. പങ്കെടുക്കുന്നവർക്ക് സമഗ്രമായ അറിവ് നേടാൻ ഇത് സഹായകമാകും.
ഇൻട്ര ഓപ്പറേറ്റിവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ ട്രെയിനിംഗ് ആണ് ഇത്തവണത്തെ കോഴ്സിന്റെ പ്രധാന ആകർഷണം.ശസ്ത്രക്രിയയ്ക്കിടയിലെ തീരുമാനങ്ങൾ കൂടുതൽ കൃത്യമായി എടുക്കുന്നതിനുള്ള പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ
ഗോകുലം ഗോപാലൻ,
വൈസ് ചെയർമാൻ ഡോ. കെ.കെ. മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ. ഷീജ മനോജൻ എന്നിവർ ഉദ്ഘാടന ച്ചടങ്ങിൽ പങ്കെടുക്കും.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതുമകളും മികവും ആവിഷ്കരിക്കുന്നതിൽ ഗോകുലം ഗ്രൂപ്പിന്റെ ദിശാബോധം വ്യക്തമാക്കുന്നതാണ് ഈ പരിപാടി.
റേഡിയോളജി-സർജറി വിഭാഗങ്ങളിലെ ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങൾ ഭാവിയിലെ പരിശീലന പരിപാടികൾക്കുള്ള മാതൃകയായിത്തീരുമെന്ന് സംഘാടകർ അറിയിച്ചു.