June 15, 2025

Category: Medical News & Research

വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ
Health, Health Tech & Gadgets, Medical News & Research, News

വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ

കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം വയറിലെ അകഭിത്തിയില്‍ പടരുന്ന തരം കാന്‍സറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. സൈറ്റോ റിഡക്ഷന്‍ ഹൈപെക് (Cyto reduction HIPEC – Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കല്‍ കോളേജില്‍ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാന്‍സര്‍ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീന്‍ ഉപയോഗിച്ച് വയറ്റിനുള്ളില്‍ ഉയര്‍ന്ന ഊഷ്മാവില്‍ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സര്‍ജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച […]

Read More
ഐ.എച്ച്.പി.ബി.എ.എച്ച് പി ബി റേഡിയോളജി കോഴ്‌സ് 2025
Health, Medical News & Research, News

ഐ.എച്ച്.പി.ബി.എ.എച്ച് പി ബി റേഡിയോളജി കോഴ്‌സ് 2025

തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് ഈ മാസം 24,25 തീയതികളിൽ പൂവാർ ഐലന്റ് റിസോർട്ടിൽ റേഡിയോളജി കോഴ്‌സ് ഇൻ എച്ച്.പി.ബി. സർജറി സംഘടിപ്പിക്കുന്നു. ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് ഈ കോഴ്‌സിന്റെ ഗുണഭോക്താക്കൾ.നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ […]

Read More
പങ്കജ കസ്തൂരിയുടെഓർത്തോ ഹെർബ് പരസ്യത്തിനെതിരെ നടപടി;റൂൾ 170 പ്രകാരമുള്ള രാജ്യത്തെ ആദ്യ പരാതിയും നടപടിയും,ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പങ്കജ കസ്തൂരിക്കെതിരെ നടപടി.
Health, Medical News & Research, News

പങ്കജ കസ്തൂരിയുടെഓർത്തോ ഹെർബ് പരസ്യത്തിനെതിരെ നടപടി;റൂൾ 170 പ്രകാരമുള്ള രാജ്യത്തെ ആദ്യ പരാതിയും നടപടിയും,ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പങ്കജ കസ്തൂരിക്കെതിരെ നടപടി.

തിരുവനന്തപുരം : ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടി. വിവരാവകാശപ്രവർത്തകനും പതഞ്ജലി അടക്കമുള്ള ആയുർവേദ കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ തുടർച്ചയായി നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന ഡോ. കെ.വി. ബാബു നൽകിയ പരാതിയിലാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) അന്വേഷണം നടത്തി പങ്കജ കസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇനി ഇത്തരം നിയമലംഘനമുണ്ടായാൽ, മരുന്നിന്റെ നിർമാണാനുമതി റദ്ദാക്കുന്നതടക്കമുള്ള കർശന […]

Read More
കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു
Disease Prevention & Management, Health, Medical News & Research, News

കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു

തിരുവനന്തപുരം : അർബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള ക്യാൻസർ കോൺക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു . 2025 ജൂൺ 28 , 29 തീയതികളിൽ അർബുദരോഗ ചികിത്സയുടെ നൂതന വഴികൾ തേടുന്ന കേരള ക്യാൻസർ കോൺക്ലേവിന് തിരുവനന്തപുരത്ത്‌ ഹോട്ടൽ ഹയാത്ത് റീജൻസി വേദിയാകും. അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യക്ക്‌ അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അർബുദ രോഗ ചികിത്സാ വിദഗ്ദ്ധർ പങ്കെടുക്കുന്ന കേരള […]

Read More
ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍
Disease Prevention & Management, Health, Medical News & Research, News

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍

മന്ത്രി വീണാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്.ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കൊതുകിന്റെ ഉറവിട നശീകരണത്തില്‍ സ്വന്തം വീട്ടിലും സ്ഥാപനത്തിലും അവരവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് വ്യക്തമാക്കുന്നതാണ് വീഡിയോകള്‍. മഴക്കാലം മുന്നില്‍ കണ്ട് ദേശീയ ഡെങ്കിപ്പനി ആചരണത്തിന്റെ ഭാഗമായി […]

Read More
പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് ഏറ്റവും നിർണ്ണായകമാണ്.
Disease Prevention & Management, Health, Medical News & Research, News

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് ഏറ്റവും നിർണ്ണായകമാണ്.

പട്ടി കടിച്ചാൽ ആദ്യ 15മിനിറ്റിൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് […]

Read More
സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി
Health, Medical News & Research, News

സാമ്പിള്‍ മരുന്നുകള്‍ വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും കണ്ടെത്തി. പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ […]

Read More