July 29, 2025

Author: admin

ഡിജിറ്റല്‍ ഹെല്‍ത്തില്‍ വന്‍ മുന്നേറ്റം: 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്
News

ഡിജിറ്റല്‍ ഹെല്‍ത്തില്‍ വന്‍ മുന്നേറ്റം: 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്

2.62 കോടി ജനങ്ങള്‍ സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്ട്രേഷന്‍ എടുത്തു ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്‌മെന്റ് എടുക്കാന്‍ എന്തെളുപ്പം തിരുവനന്തപുരം: സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 48 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 512 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 79 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, […]

Read More
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍
News

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിന്‍

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. […]

Read More
വി എസിന് യാത്രാമൊഴി; മെഡിക്കൽ സംഘത്തെ നിയോഗിച്ചു
News

വി എസിന് യാത്രാമൊഴി; മെഡിക്കൽ സംഘത്തെ നിയോഗിച്ചു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിലാപയാത്ര ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ ഓഫീസർ, നേഴ്സിങ് ഓഫീസർ, നേഴ്സിങ് അസിസ്റ്റൻ്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ സഹിതം അനുഗമിക്കും. വിലാപയാത്രയിലും തുടർന്ന്വി എസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വസതിയിലും ഡ്രൈവറടക്കം ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ […]

Read More
ചിക്കുൻഗുന്യ മരണങ്ങൾ: ആരോഗ്യ വിദഗ്ധരെ തിരുത്തിയ വി.എസ്…
News

ചിക്കുൻഗുന്യ മരണങ്ങൾ: ആരോഗ്യ വിദഗ്ധരെ തിരുത്തിയ വി.എസ്…

ഡോക്ടർ എ. അൽത്താഫ് 2006 ൽ വി എസ് മന്ത്രിസഭ അധികാരമേറ്റ് ഏതാനും മാസങ്ങൾക്കുള്ളിലാണ് ആഫ്രോ-ഏഷ്യൻ മേഖലയിലെ ഇന്ത്യൻ മഹാസമുദ്ര തീര രാജ്യങ്ങളിലെല്ലാം ചിക്കുൻഗുന്യ രോഗം വ്യാപകമായി പടർന്ന് പിടിക്കുന്നത്. ഇന്ത്യൻ ഉപദ്വീപിൽ ബംഗാളിൽ തുടങ്ങി തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമായി പടർന്ന് പിടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലും ചിക്കുൻഗുന്യ അതിന്റെ സാന്നിധ്യം അറിയിച്ചത്. 2007-ൽ വിഴിഞ്ഞം മുതൽ ചേർത്തല വരെ രോഗ വ്യാപനം തെക്കൻ കേരളത്തെ പിടിച്ചുലച്ചു. കുറെ മരണങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]

Read More
സംസ്ഥാനത്ത് ആകെ 581 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
News

സംസ്ഥാനത്ത് ആകെ 581 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 67 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള […]

Read More
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ ഒഴിവുകള്‍
News

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ വിവിധ ഒഴിവുകള്‍

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യോളജി, പീഡിയാട്രിക്, പള്‍മനറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്, ഒ.ബി.ജി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് ഈ വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 73500/രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷയുമായി ജൂലൈ 26ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും, പ്രവൃത്തി […]

Read More
പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
News

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ തിരുവനന്തപുരം: പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍ ഉള്‍പ്പെട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി. കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വൈലന്‍സും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു. വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 609 പേരാണ് ഉള്ളത്. […]

Read More
ഇനി ‘നൊന്ത്’ പ്രസവിക്കേണ്ട; ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം
News

ഇനി ‘നൊന്ത്’ പ്രസവിക്കേണ്ട; ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ട് വേദന രഹിത സുഖപ്രസവം

മൂന്നുമാസത്തിനിടെ നടത്തിയത് 25 സുഖപ്രസവങ്ങൾ “10 മാസം ചുമന്ന് നൊന്ത് പ്രസവിച്ചതാ നിന്നെ…” —അമ്മമാരിൽ നിന്ന് ഒരിക്കലെങ്കിലും ഈ വാചകം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇപ്പോള്‍ നൊന്ത് പ്രസവിച്ച കാലമെല്ലാം പഴങ്കഥയാവുകയാണ്. ആശുപത്രിയിൽ പുതുതായി ഒരുക്കിയ വേദനരഹിത സുഖപ്രസവ സംവിധാനത്തിലൂടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25 സ്ത്രീകൾക്കാണ് വേദനയില്ലാതെ പ്രസവം സാധ്യമായത്.അനസ്‌തേഷ്യ വിദഗ്ധന്റെ സഹായത്തോടെ എപ്പിഡ്യൂറൽ അനാൽജീസ്യ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വേദനരഹിത പ്രസവം സാധ്യമാക്കുന്നത്. നട്ടെല്ലിലൂടെ വളരെ നേർത്ത സൂചികൊണ്ട് മരുന്ന് കുത്തിവെച്ച് […]

Read More
നിപ്പ ഉയർത്തുന്ന വെല്ലുവിളി…
News

നിപ്പ ഉയർത്തുന്ന വെല്ലുവിളി…

ഡോക്ടർ എ. അൽത്താഫ് നിപ്പ ഈ വർഷം ഇത് മൂന്നാമത്തെ കേസ്… റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളും പ്രൈമറി കേസുകൾ ആകാനുള്ള സാധ്യതയാണ് ഈ വർഷത്തെ രോഗ വ്യാപനത്തിന്റെ പ്രത്യേകത. കേരളത്തിൽ ഇതേവരെ ഏഴ് ഔട്ട്ബ്രേക്കുകൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരേസമയം ഒന്നിലേറെ പ്രൈമറി കേസുകൾ.. പരസ്‌പരം ബന്ധമില്ലാതെ, വ്യത്യസ്ത ഇടങ്ങളിലുള്ള മൂന്ന് പേർക്ക് ഏതാണ്ട് ഒരേ സമയം പ്രകൃതിയിൽ നിന്ന് നേരിട്ട് രോഗം ബാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിപ്പ രണ്ട് രീതിയിലാണ് മനുഷ്യരിലേക്ക് പകരുക.. […]

Read More
ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ
News

ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ

15 ലക്ഷം രൂപയുടെ സർജറി സൗജന്യമായാണ് ചെയ്തത് ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തധമനിയിലെ അപൂർവ വീക്കം ബാധിച്ച കാർത്തികപ്പള്ളി സ്വദേശിയായ പുത്തൻമണ്ണേൽ രണദേവിന് (66) ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ചു. കഴിഞ്ഞ ജൂൺ 30ന് 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. രണദേവ് ആരോഗ്യവാനായി ആശുപത്രി വിട്ടു. വീക്കം മഹാധമനിയുടെ പ്രാധാന ഭാഗത്തായിരുന്നതിനാൽ ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായി നിർത്തി ഹാർട്ട് […]

Read More