
മോസ്കോ : കാൻസറിനുള്ള പ്രതിരോധ വാക്സിൻ എന്റെറോമിക്സ് പ്രാരംഭ ക്ലിനിക്കൽ ട്രയലുകളിൽ നൂറുശതമാനം ഫലപ്രാപ്തി നേടിയതായി റഷ്യ.
കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം.
നിലവിൽ വൻകുടലിലെ കാൻസറിനെതിരെയാണ് വാക്സിൻ ഉപയോഗിക്കുന്നത്.
വാക്സിൻ സൗജന്യമായിരിക്കും എന്ന് കഴിഞ്ഞ വർഷം റഷ്യ അറിയിച്ചിരുന്നു.



