News

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേദിവസങ്ങളായി വ്യാപക പ്രചാരം കൈവരിച്ച ഒരു പോസ്റ്റാണ് ചുവടെ.

ഡോ. വിനോദ് (എയിംസ്) നൽകിയ ഉപദേശം

എല്ലാ കുടുംബാം ഗങ്ങളും ദയവായി ശ്രദ്ധിക്കുക. കോവിഡ് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു…

  1. ആരും പട്ടിണി കിടക്കരുത്.
  2. ഉപവസിക്കരുത്.
  3. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ സൂര്യപ്രകാശം ഏൽക്കുക.
  4. 𝐀𝐂 ഉപയോഗിക്കരുത് അല്ലെങ്കിൽ അത് പരിമിതപ്പെടുത്തുക
  5. ചെറുചൂടുള്ള വെള്ളം കുടിക്കുക, തൊണ്ട ഈർപ്പമുള്ളതാക്കുക.
  6. മൂക്കിൽ കടുക് എണ്ണ പുരട്ടുക.
  7. വീട്ടിൽ കർപ്പൂരവും ‘ഗുഗ്ഗലും’ കത്തിക്കുക. നിങ്ങൾ സുരക്ഷിതരായിരിക്കണം. കഴിവതും വിശ്രമവേളയിൽ വീട്ടിൽ തന്നെ തുടരുക.
  8. പാചകം ചെയ്യുമ്പോൾ എല്ലാ പച്ചക്കറികളിലും അര ടീസ്പൂൺ ഉണങ്ങിയ ഇഞ്ചിപ്പൊടി ചേർക്കുക.
  9. രാത്രിയിൽ തൈരോ മോരോ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
  10. രാത്രി മുഴുവൻ കുടുംബത്തോടൊപ്പം ഒരു കപ്പ് പാൽ മഞ്ഞൾ ചേർത്ത് കുടിക്കുക.
  11. കഴിയുമെങ്കിൽ, ഒരു സ്പൂൺ ച്യവനപ്രാശം കഴിക്കുക.
  12. വീട്ടിൽ കർപ്പൂരവും ഗ്രാമ്പൂവും കത്തിക്കുക
  13. നിങ്ങളുടെ പ്രഭാത ചായയിൽ ഒരു ഗ്രാമ്പൂ ചേർത്ത് കുടിക്കുക
  14. പഴങ്ങളിൽ, കഴിയുന്നത്ര ഓറഞ്ച് മാത്രം കഴിക്കുക
  15. അച്ചാർ, ജാം, പൊടി എന്നിങ്ങനെ ഏത് രൂപത്തിലും നെല്ലിക്ക കഴിക്കുക.
    കൊറോണയെ പരാജയപ്പെടുത്തണമെങ്കിൽ, ദയവായി ഈ നടപടികളെല്ലാം സ്വീകരിക്കുക.
    കൈകൾ കൂപ്പി, ഈ വിവരങ്ങൾ നിങ്ങളുടെ പരിചയക്കാർക്ക് അയയ്ക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പാലിൽ മഞ്ഞൾ ചേർത്ത് നിങ്ങളുടെ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക……..
    എല്ലാ ഐടി സെല്ലുകളും ഈ പോസ്റ്റ് വ്യാപകമായി പങ്കിടണം. ഈ പോസ്റ്റ് കഴിയുന്നത്ര പങ്കിടാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഈ സന്ദേശം ദയവായി എല്ലാവരിലും എത്തിക്കുക 🙏🙏🙏

……………………….

ഈ പോസ്റ്റിന്റെ സത്യാവസ്ഥ ചാനൽ ട്രൂ ഹെൽത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ കൺവീനർ ഡോക്ടർ സുൾഫി നൂഹു വിശദീകരിക്കുന്നു…………………………….

ഒന്നാമത്തെ കാര്യം എയിംസിൽ ഡോ.വിനോദ് എന്നൊരാൾ ഇല്ല .

  1. പട്ടിണി കിടക്കരുത്, ഉപവസിക്കരുത്, കോവിഡുമായി ഒരു ബന്ധവുമില്ലാത്ത കാര്യം.
  2. സൂര്യപ്രകാശം കുറച്ചു സമയം ഏൽക്കുന്നത് നല്ലതാണ്. എന്ന് കരുതി കോവിഡുമായി ഇതിന് ബന്ധമില്ല.
  3. എ.സിയും കോവിഡുമായി ഒരു ബന്ധവുമില്ല
  4. കോവിഡിനു മാത്രമല്ല എല്ലാ അസുഖങ്ങൾക്കും വെള്ളം കുടിക്കുന്നത് നല്ലതാണ്.
  5. മൂക്കിൽ കടുകെണ്ണ പുരട്ടിയാൽ മൂക്കിനകത്തെ രോമകൂപങ്ങൾക്കും അതിനകത്തെ സ്ട്രക്ചറുകൾക്കും നാശം വരും.
  6. കർപ്പൂരവും ഗുഗ്ഗലും വീട്ടിൽ കത്തിച്ചാലും വരാനുള്ള താണെങ്കിൽ കോ വിഡ് വരും
  7. പച്ചക്കറികളിൽ ഇഞ്ചിപ്പൊടി ചേർക്കുന്നതിൽ ഒരു ശാസ്ത്രീയതയും ഇല്ല
  8. രാത്രിയിൽ തൈരും മോരും കഴിക്കാം. ഒരു കുഴപ്പവുമില്ല
  9. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല
  10. ച്യവനപ്രാശം കഴിച്ചാൽ ആ കമ്പനിക്ക് ഗുണം
  11. കർപ്പൂരവും ഗ്രാമ്പൂവും കത്തിച്ചാൽ കോവിഡിനെ അകറ്റാനാവില്ല
  12. ചായയിൽ ഗ്രാമ്പൂ ചേർക്കുന്നത് കൊണ്ട് കോവിഡിനെ ചെറുക്കാനാവില്ല
  13. പഴങ്ങളിൽ ഓറഞ്ച് മാത്രം കഴിക്കണം എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. എല്ലാത്തരം പഴങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം
  14. നെല്ലിക്ക കഴിക്കാം. പക്ഷേ കോവിഡിനെ തടയാനാവില്ല. അച്ചാർ, ജാം എന്നീ രൂപത്തിൽ കഴിക്കുന്നത് ഒഴിവാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *