Children’s HealthHealthNews

ഇടുക്കിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു; മരിച്ചത് പാസ്റ്റര്‍ ദമ്പതികളുടെ കുഞ്ഞ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തൊടുപുഴ: വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. ഇടുക്കി മണിയാറന്‍കുടിയിലാണ് സംഭവം. പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്ത വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നില്ല. പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവല്ലയില്‍ ജോലി ചെയ്യുന്ന ജോണ്‍സണും കുടുംബവും കുറച്ചു നാള്‍ മുന്‍പ് മുതലാണ് മണിയാറന്‍കുടിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായില്ല. പിന്നീട് പോലിസിന്റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *