News

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

തിരുവനന്തപുരം :രാജ്യത്തെ ആദ്യത്തെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗമായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റെ 50-ാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ആശംസകള്‍ നേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനായി സന്ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. രമേശ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. പ്രേമലത ഭദ്രദീപം തെളിയിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. മിനി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു എന്നിവര്‍ പങ്കെടുത്തു.

വിരമിച്ച ഡോക്ടര്‍മാരായ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ പ്രൊഫ.ആനന്ദകുമാര്‍, പ്രൊഫ. മാത്യു കോശി, പ്രൊഫ. എന്‍. ശുഭലാല്‍, പ്രൊഫ.എ.പി. കുരുവിള, പ്രൊഫ. പി. ബോണി നടേഷ്, അനസ്തേഷ്യോളജിയിലെ പ്രൊഫ. വി. മഹാദേവന്‍, പ്രൊഫ. ഗോപാലകൃഷ്ണന്‍, പ്രൊഫ. പങ്കജം, മെഡിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ പ്രൊഫ. എം. നരേന്ദ്രന്‍, പ്രൊഫ. കെ.ടി. ഷേണായ്, പ്രൊഫ. കെ.ആര്‍. തങ്കപ്പന്‍, പ്രൊഫ. കെ.ആര്‍. വിനയകുമാര്‍, ജനറല്‍ സര്‍ജറിയിലെ പ്രൊഫ. പി.എ. തോമസ്, പ്രൊഫ. കെ.എന്‍. വിജയന്‍, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയിലെ ആദ്യ ജീവനക്കാരായ പ്രൊഫ. ബാലചന്ദ്രന്‍നായര്‍, ഡോ. സോദരി തോമസ്, ഡോ. വി. വേണു തുടങ്ങിയവരെ ആദരിച്ചു.

വാര്‍ഷികത്തിന്റെ ഭാഗമായി തുടര്‍വിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിച്ചു. ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെ നൂതന സാങ്കേതികവിദ്യകള്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഈ വിഭാഗത്തില്‍ നിന്നും എംസിഎച്ച് കോഴ്‌സ് ചെയ്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 36 ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *