പ്രമേഹവും രക്തസമ്മർദ്ദവും – അറിയേണ്ട കാര്യങ്ങൾ
⸻
മരുന്നുകൾ വൃക്കയെ കേടാക്കുമോ?
പലർക്കും തോന്നാറുണ്ട്:
“പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കഴിക്കുന്ന മരുന്നുകൾ വൃക്കയെ തകരാറിലാക്കും”
ഇത് തെറ്റായ ധാരണയാണ്!
സത്യം:
വൃക്കയെ കൂടുതൽ കേടാക്കുന്നത് മരുന്നുകൾ അല്ല, നിയന്ത്രിക്കാത്ത പ്രമേഹവും രക്തസമ്മർദ്ദവുമാണ്.
⸻
വാസ്തവ ഭീഷണി
• പ്രമേഹവും രക്തസമ്മർദ്ദവും ലോകമെമ്പാടും സ്ഥിരവൃക്കരോഗത്തിന് പ്രധാന കാരണം
• ഉയർന്ന പഞ്ചസാരയും (പ്രമേഹത്തിൽ), ഉയർന്ന സമ്മർദ്ദവും വൃക്കയിലെ ചെറു രക്തക്കുഴലുകൾക്ക് കേടുവരുത്തും
• വൃക്കവീഫല്യം (renal failure)→ ഡയാലിസിസ് / വൃക്ക മാറ്റിവെക്കൽ വരെ ആവശ്യമായിവരാം
⸻
മരുന്നുകൾ വൃക്കയെ സംരക്ഷിക്കുന്നു
• ഡോക്ടർ കൊടുക്കുന്ന മരുന്നുകൾ സുരക്ഷിതവും വൃക്ക സംരക്ഷണത്തിനും സഹായകവുമാണ്
• പതിവായി കഴിക്കുന്നത്:
• വൃക്കരോഗം ഉണ്ടാകുന്നത് തടയും
• രോഗം മോശമാകുന്നത് മന്ദഗതിയാിലാക്കും
• ചില രക്തസമ്മർദ്ദ മരുന്നുകൾ (ACE inhibitors, ARB) വൃക്കയ്ക്ക് അധിക സംരക്ഷണം നൽകുന്നു
⸻
എന്താണ് അപകടം?
• മരുന്ന് കഴിക്കുന്നതല്ല അപകടം
• മരുന്ന് നിർത്തി പ്രമേഹവും സമ്മർദ്ദവും നിയന്ത്രിക്കാതെ വിടുന്നതാണ് വൃക്കക്കേട് വരുത്തുന്നത്
• പാർശ്വഫലത്തെക്കുറിച്ച് ഡോക്ടറോട് ചോദിക്കൂ – സ്വയം മരുന്ന് നിർത്തരുത്
⸻
ഒർമ്മിക്കേണ്ടത്
• ചികിത്സ വൃക്കയെ തകരാറിലാക്കുgന്നില്ല – നിയന്ത്രിക്കാത്ത പ്രമേഹവും സമ്മർദ്ദവുമാണ് വില്ലൻ
• ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക
• മാറ്റം വേണമെങ്കിൽ ഡോക്ടറോട് മാത്രം ആലോചിക്കുക
⸻
അറിയുക.
പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിച്ച് നിങ്ങളുടെ വൃക്കയെ സംരക്ഷിക്കുക!
ഡോ. ജോയ് എം എ,
അശ്വിനി ആശുപത്രി, തൃശ്ശൂർ.