ഡോക്ടർ എ. അൽത്താഫ് നിപ്പ ഈ വർഷം ഇത് മൂന്നാമത്തെ കേസ്… റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളും പ്രൈമറി കേസുകൾ ആകാനുള്ള സാധ്യതയാണ് ഈ വർഷത്തെ രോഗ വ്യാപനത്തിന്റെ പ്രത്യേകത. കേരളത്തിൽ ഇതേവരെ ഏഴ് ഔട്ട്ബ്രേക്കുകൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരേസമയം ഒന്നിലേറെ പ്രൈമറി കേസുകൾ.. പരസ്‌പരം ബന്ധമില്ലാതെ, വ്യത്യസ്ത ഇടങ്ങളിലുള്ള മൂന്ന് പേർക്ക് ഏതാണ്ട് ഒരേ സമയം പ്രകൃതിയിൽ നിന്ന് നേരിട്ട് രോഗം ബാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിപ്പ രണ്ട് രീതിയിലാണ് മനുഷ്യരിലേക്ക് പകരുക.. […]
ആലപ്പുഴ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണ ഹൃദയ ശസ്ത്രക്രിയ വിജയം; കാർത്തികപ്പള്ളി സ്വദേശിക്ക് പുതുജീവൻ
15 ലക്ഷം രൂപയുടെ സർജറി സൗജന്യമായാണ് ചെയ്തത് ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തധമനിയിലെ അപൂർവ വീക്കം ബാധിച്ച കാർത്തികപ്പള്ളി സ്വദേശിയായ പുത്തൻമണ്ണേൽ രണദേവിന് (66) ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം ഡോക്ടർമാർ അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ചു. കഴിഞ്ഞ ജൂൺ 30ന് 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ ജീവൻ രക്ഷിക്കാനായത്. രണദേവ് ആരോഗ്യവാനായി ആശുപത്രി വിട്ടു. വീക്കം മഹാധമനിയുടെ പ്രാധാന ഭാഗത്തായിരുന്നതിനാൽ ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായി നിർത്തി ഹാർട്ട് […]
കണ്ണിൽ അസഹ്യമായ വേദന, പല സ്ഥലത്ത് കാണിച്ചിട്ടും മരുന്ന് കഴിച്ചിട്ടും ഫലമില്ല; ഒടുവിൽ 75കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് നീളൻ വിരയെ
കണ്ണൂർ,: അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണില്‍ നിന്നും പ്രത്യേകയിനം വിരയെ നീക്കം ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ പ്രസന്ന(75)യുടെ കണ്ണില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ നീളന്‍ വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസന്ന ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ണില്‍ വിരയുള്ളതായി കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉള്ള്യേരിയിലെ ആശുപത്രിയില്‍ എത്തിയത്. ഇവിടെ […]
ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് & ലേസർ യൂറോളജി സെന്റർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു.റോബോട്ടിക് സർജറിയിൽ നിരവധി മേ ന്മകളുണ്ടെന്നു ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ. കെജി അലക്സാണ്ടർ പറഞ്ഞു.അഡ്വാൻസ്ഡ് റോബോട്ടിക്സ് &ലേസർ യൂറോളജി സെന്റർ അദ്ദേഹം ഉദ്ഘാടനം ചെയ്തു.ബേബിമെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ് വളർച്ചയുടെ പാതയിലാണെന്നു അദ്ദേഹം പറഞ്ഞു. രോഗികൾക്ക് ഏറ്റവും ആധുനികവും ഫലപ്രദ വുമായ ചികിത്സ ലഭ്യമാവും. മൂത്രനാളി, പുരുഷ പ്രത്യുത്പാദന വ്യവസ്ഥ എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയായ യൂറോളജി സമീപ വർഷങ്ങളിൽ വിപ്ലവകരമായ […]
ന്യൂസിലാന്റിൽ 80000 ഡോളർ, ഇന്ത്യയിൽ 20000 ഡോളർ. ഇന്ത്യയിലെ ആശുപത്രിയികളെ പ്രകീർത്തിച്ച് ന്യൂസിലാന്റ് സ്വദേശി
മുംബൈ: ഇന്ത്യയിലെ ഹോസ്പിറ്റലുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം നൽകുന്നതിൽ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് രാജ്യത്തേക്ക് ചികിത്സ തേടി എത്താറുള്ളത്. ഇന്ത്യയിലെ ചികിത്സ വിദേശ രാജ്യങ്ങളേക്കാൾ എത്രയോ മികച്ചതാണ് എന്നാണ് ഇത്തരത്തിൽ എത്തുന്ന മിക്ക പേരുടേയും അഭിപ്രായം. ഇപ്പോൾ ഇതിനു തെളിവായി മറ്റൊരു വാർത്തകൂടി എത്തിയിരിക്കുകയാണ്. ന്യൂസിലൻഡിൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ ആവശ്യമായി വന്ന നഴ്സ് ആണ് ഇന്ത്യയിൽ ചികിത്സ തേടി ഇവിടത്തെ ചികിത്സാരീതിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ന്യൂസിലൻഡിൽ 40 വർഷത്തോളമായി ആരോഗ്യരംഗത്ത് […]
മഞ്ഞപ്പിത്തം വന്ന കുഞ്ഞിനെ ചികിത്സ നൽകാതെ കൊന്ന മാതാപിതാക്കൾ ക്കെതിരെ നിയമനടപടി വേണം
ഡോക്ടർ ഷിംന അസീസ്. “അക്യൂപഞ്ചറോ വേറെ എന്ത് തേങ്ങയോ ആയിക്കോട്ടെ, അച്ഛനും അമ്മയ്ക്കും വിവരക്കേട് തലക്ക് പിടിച്ചാൽ അത് സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു മിണ്ടാതെ ഒരിടത്തിരിക്കണം. നിങ്ങളുടെ ശരീരത്തിൽ തോന്നിവാസം കാണിക്കുന്ന പോലെ കുട്ടികളുടെയും നാട്ടുകാരുടെയും മേൽ പരീക്ഷിക്കാൻ നിൽക്കരുത്. ജനിപ്പിച്ചുവെന്നത് കൊണ്ട് കുട്ടിയുടെ പ്രതിരോധ-ചികിത്സാ അവകാശങ്ങൾ നിഷേധിക്കാൻ നിങ്ങൾക്കെന്നല്ല ഒരാൾക്കും അവകാശമില്ല “.…………………………ആധുനിക വൈദ്യശാസ്ത്രത്തിന്റെ കരാളഹസ്തങ്ങളിൽ പെടാതെ വീട്ടിൽ പ്രസവിച്ചെന്ന് പറഞ്ഞു പോസ്റ്റിട്ട്, അതിന് ബോധവും ബുദ്ധിയുമില്ലാത്ത കുറേ പേരെക്കൊണ്ട് ‘ഹോയ് ഹോയ്’ വിളിപ്പിച്ച ഹിറയും […]
കോവിഡ് ടെസ്റ്റിനൊപ്പം ഫ്ലൂ ടെസ്റ്റും നടത്തുക.
ഡോക്ടർ ബി. ഇക്ബാൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫ്ലൂ ടെസ്റ്റും (H1N1) നടത്തേണ്ടതാണ്. മഴക്കാലത്ത് സാധാരണയായി കാണുന്ന പനിക്ക് പ്രധാന കാരണം ഫ്ലൂ ആണ്. ഫ്ലൂ സ്ഥിരീകരിച്ചാൽ, ഫലപ്രദമായ ആൻ്റിവൈറൽ മരുന്ന് നൽകി രോഗം ഭേദമാക്കാൻ സാധിക്കും. രോഗലക്ഷണം ആരംഭിച്ച് 48 മണിക്കൂറിനകം ആൻ്റി വൈറൽ നൽകുന്നതാണു ഉചിതം. കഴിഞ്ഞ വർഷം കേരളത്തിൽ 2846 ഫ്ലൂ കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. […]
ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം സ്‌ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം തിരുവനന്തപുരം: നൂതന സ്‌ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം. ഈ സര്‍ക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്നോസ്റ്റിക് സെറിബ്രല്‍ ആന്‍ജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷന്‍ പ്രൊസീജിയറും ഉള്‍പ്പെടെ 375 ന്യൂറോ ഇന്റര്‍വെന്‍ഷന്‍ പ്രൊസിസീജറുകള്‍ നടത്തി. അതില്‍ തന്നെ രാജ്യത്ത് […]
എച്ച്ഐവി പ്രതിരോധത്തിൽ വൻ കുതിച്ചുചാട്ടം; വർഷത്തിൽ രണ്ട് ഇൻജക്ഷൻ മാത്രം മതി; പുതിയ മരുന്നിന് അംഗീകാരം
വാഷിംഗ്ടൺ: എച്ച്ഐവി പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി പുതിയ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) അംഗീകാരം നൽകി. ‘യെസ്‌റ്റിയുഗോ’ (Yeztugo) എന്ന പേരിൽ ഗിലിയഡ് സയൻസസ് വിപണിയിലെത്തിക്കുന്ന ‘ലെനകാപാവിർ’ (lenacapavir) എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചത്. വർഷത്തിൽ വെറും രണ്ട് തവണ കുത്തിവെപ്പ് എടുത്താൽ എച്ച്ഐവി അണുബാധയെ ഫലപ്രദമായി തടയാൻ ഈ മരുന്നിന് സാധിക്കും. ലോകാരോഗ്യ സംഘടന (WHO) ഉൾപ്പെടെയുള്ള ആഗോള ആരോഗ്യ ഏജൻസികൾ ഈ തീരുമാനത്തെ ചരിത്രപരം എന്നാണ് വിശേഷിപ്പിച്ചത്. […]
എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം
കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി […]