Disease Prevention & ManagementHealthNews

“ഡോളോ” കഷായം❓

ഡോക്ടർ സുൽഫി എം നൂഹു

നാഷണൽ കൺവീനർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഡോളോയും കഷായവും കൂടെ ചേർത്താൽ എങ്ങനിരിക്കും?

സോഡയും പായസവും ചേർന്നാലോ?

മത്തിക്കറിയും ഐസ്ക്രീമും?

കെ എഫ് സി യും പഴങ്കഞ്ഞിമായാലോ?

ആഹാരത്തിൽ ഇങ്ങനെ ചില പരീക്ഷണങ്ങൾ ആകാം .

ഒരു പക്ഷേ ബനാന ഫ്രൈയും ബീഫും പോലെ തരംഗമായാലോ?

എന്നാൽ ചികിത്സയിൽ അങ്ങനെ പാടില്ല തന്നെ

അങ്ങനെ വിവിധ വൈദ്യശാസ്ത്ര ശാഖകളെ ചേർത്ത് പുതിയ ഒരുകിച്ചടി ചികിത്സ അല്ലെങ്കിൽ

ഒരു ഡോളോ കഷായം ഉണ്ടാക്കാമെന്നാണ് സർക്കാരിൻറെ തീരുമാനം.

അതായത്

ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും ചേർന്ന് ഒരു പുതിയ ഇന്ത്യ ഗ്രേറ്റഡ് കോഴ്സ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

അതും ജിപ്മർ പോലെ ഒരു മികച്ച സ്ഥാപനത്തിൽ.

രണ്ട് ചികിത്സ രീതികളുടെയും അടിസ്ഥാന തത്വങ്ങൾ അജഗജാന്തരം

ഓരോ വൈദ്യശാസ്ത്ര ശാഖയും അതിന്റേതായ ഗവേഷണ നിരീക്ഷണങ്ങളിലൂടെ അവരുടെ തത്വങ്ങളിൽ അടിസ്ഥാനമാക്കി വികസിക്കുകയാണ് നാടിന് നന്ന്.

ചൈനയിൽ പണ്ട് അക്യുപങ്ചർ ചികിത്സയും ആധുനിക വൈദ്യശാസ്ത്രവും ഒക്കെ ചേർത്ത് പുതിയ ഒരു സങ്കര വൈദ്യം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു

ഡോളോ കഷായം പോലെ എട്ടിൻറെ പണികിട്ടി!

ഭാരതത്തിലെ ജീവിത ദൈർഘ്യം 1947ൽ അതായത് സ്വാതന്ത്ര്യം കിട്ടുമ്പോൾ 30നടുത്തായിരുന്നെങ്കിൽ ഇന്ന് അത് 70 നു മുകളിൽ ചെന്ന് നിൽക്കുന്നത് ആധുനിക വൈദ്യശാസ്ത്ര ശാഖയുടെ തന്നെ ഒരൊറ്റ നേട്ടം കൊണ്ടാണ്.

ലോകത്തെമ്പാടും അങ്ങനെതന്നെ.

അപ്പോഴാണ് ഈ ഡോളോ കഷായം!

ഇനി താഴത്തെ ചിത്രത്തിലെ ചികിത്സ ഒന്ന് നോക്കണം

എന്തൊക്കെയോ ചില കഷായങ്ങൾ.

ബൈ പോളാർ ഡിസോഡർ എന്ന അതീവ ഗുരുതരമായ മാനസിക രോഗത്തെ ചികിത്സിക്കാനാണത്രേ ഈ കഷായങ്ങൾ

അതും ഒരു ചെറുപ്പക്കാരന്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ നിന്നും.

എട്ടിൻറെ അല്ല 80 പണി കിട്ടും.

ഉറപ്പാണ്

ഇനി ഡോക്ടർമാരുടെ കുറവാണ് പ്രശ്നമെങ്കിൽ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്

80 ഓളം മെഡിക്കൽ കോളേജിൽ നിന്ന് ഏതാണ്ട് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം ഡോക്ടർമാർ എല്ലാ കൊല്ലവും.

അപ്പോൾ പിന്നെ ഈ ഡോളോ കഷായത്തിന് എന്ത് പ്രസക്തി?

ലോകരാഷ്ട്രങ്ങളുടെ മുൻപിൽ അപഹാസ്യതായി തീരും ഭാരതം.

ആധുനിക വൈദ്യശാസ്ത്ര രംഗം ഓരോ സെക്കൻഡും പുതിയ പുതിയ പഠനങ്ങളിലൂടെ ഗവേഷണങ്ങളിലൂടെ പ്രകാശത്തിന്റെ വേഗതയിൽ കുതിക്കുമ്പോൾ

ഈ ഡോളോ കഷായത്തിന്റെ സ്ഥാനം കുപ്പത്തൊട്ടിയിൽ തന്നെ.

ഈ മിക്സോ പതിക്കെതിരെ ഭാരതത്തിൽ ശക്തമായ പ്രക്ഷോഭന പരമ്പരകൾ ആരംഭിക്കാനാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തീരുമാനം.

ഡോളോ കഷായം ആൾക്കാരെ കൊന്നു തിന്നുക തന്നെ ചെയ്യും

ഇത് പൊതുജനാരോഗ്യത്തിന് വേണ്ടിയുള്ള ശക്തമായ നിലപാട്

ഡോളോ കഷായം അറബിക്കടലിൽ

ഡോ സുൽഫി നൂഹു.

നാഷണൽ കൺവീനർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *