Disease Prevention & ManagementFitness & ExerciseHealthHealthy LifestyleSenior HealthWeight Loss & Management

ആരോഗ്യം വരുന്നത് നടപ്പും സൈക്ലിങ്ങും വഴി. സൈക്കിൾ ചവിട്ടാൻ വഴി കൊടുക്കൂ.

ഡോക്ടർ ശ്രീജിത്ത്‌. എൻ.കുമാർ

‘ പാർക്കിങ്ങ് ‘ എന്ന സിനിമയിൽ വലിയ കലഹമാണത്രെ. ഈ പാർക്കിങ്ങ് അതുക്കും മേലെ എന്ന് പറയാതെ വയ്യ.

കഴിഞ്ഞ ദിവസത്തെ പത്രത്തിലെ ചിത്രമാണ്.

നമ്മുടെ കേരളത്തിൽ സൈക്ലിങ്ങിനായി ലഭ്യം വെറും മൂന്നു കിലോമീറ്റർ, തിരുവനന്തപുരം തൈക്കാട് തുടങ്ങുന്ന സ്മാർട്ട് റോഡിൽ. അവിടെയാണ് ഈ കാർ പാർക്ക് ചെയ്തത്. ഈ ചിത്രം ഇന്നത്തെ സമൂഹത്തിൻ്റെ നേർകാഴ്ച തന്നെ. കാറിൽ മാത്രമാണ് യാത്ര, എന്ന് മാത്രമല്ല മറ്റുള്ളവരെ നടക്കാനോ, സൈക്കിൾ ചവിട്ടിനോ സമ്മതിക്കുകയുമില്ല.

ഫൂട്ട്പാത്ത് തന്നെ വിരളം. ഉള്ളവയിൽ കാറോ, ബോർഡോ, ചായ കടയോ. നടക്കാൻ ഇടമില്ല. സൈക്കിൾ ചവിട്ടാൻ ഇതിലും പ്രയാസം.

കാറോ, ബൈക്കോ അല്ലെ സുഖം എന്ന് കരുതിയാൽ തെറ്റി. അങ്ങനെ സുഖിക്കുന്നവർക്കാണ് അസുഖങ്ങൾ എല്ലാം. നടപ്പും, സൈക്കിളും വഴിയാണ് ആരോഗ്യം വരുന്നത്.

കൂടുതൽ ഫുട്‌പാത്തും, സൈക്കിൾ ട്രാക്കും എല്ലാ റോഡിലും വേണം. ചുരുങ്ങിയത് ഉള്ളവ എങ്കിലും കാലനടക്കാർക്കും, സൈക്കിൾ യാത്രക്കും നൽകണം. വലിയ രാജ്യങ്ങളൊക്കെ മുന്നേറുന്നത് നടന്നും, സൈക്കിളിലും ആണെന്ന് നാം തിരിച്ചറിയണം.

അപ്പൊൾ നാം സംഘടിക്കുകയല്ലേ.
നടക്കാനും, സൈക്കിൾ ചവിട്ടാനുമുള്ള അവകാശത്തിനായി.

(ഈ ചിത്രവും, സന്ദേശവും പ്രസിദ്ധീകരിച്ച പത്രത്തിന് അഭിനന്ദനം. വലിയ തിരിച്ചറിവിൻ്റെ തുടക്കമാകട്ടെ ഇത്)

Related Articles

Leave a Reply

Your email address will not be published. Required fields are marked *