Disease Prevention & ManagementHealthMedical News & ResearchNews

ഇന്റർ നാഷണൽ ഹെപറ്റോ പാന്ക്രീയാറ്റോ ബിലിയറി അസോസിയേഷൻ ഇന്ത്യൻ ചാപ്റ്റർ

ഐ.എച്ച്.പി.ബി.എ.
എച്ച് പി ബി റേഡിയോളജി കോഴ്‌സ്-2025

ഐ എച് പി ബി റേഡിയോളജി കോഴ്സ് തുടർ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ പുത്തൻ കാൽവയ്പ് – ഡോ കെ കെ മനോജൻ

തിരുവനന്തപുരം: ഇന്ത്യൻ ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി അസോസിയേഷന്റെ (IHPBA Indian Chapter) സഹകരണത്തോടെ ശ്രീ ഗോകുലം മെഡിക്കൽ കോളേജും ജിജി ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച ഐ എച് പി ബി റേഡിയോളജി കോഴ്സ് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ ഉത്ഘാടനം ചെയ്തു. ഐ എച് പി ബി എ പ്രസിഡന്റ്‌ ഡോ പുനീത് അധ്യക്ഷത വഹിച്ച യോഗത്തിന് ഓർഗനൈസിംഗ് ചെയർമാൻ ഡോ എൻ റോയ് സ്വാഗതം ആശംസിച്ചു ജിജി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ ഷീജ ജി മനോജൻ, ഐ എച് പി ബി എ സെക്രട്ടറി ഡോ ബിജു പൊറ്റക്കാട്ട്, ഓർനൈസിംഗ് ചെയർമാൻ ഡോ എൻ റോയ്, ഡോ നൈമിഷ് എൻ മേത്ത, ഡോ എച് രമേഷ് ഡോ ശശി കിരൺ എന്നിവർ ആശംസകൾ അർപ്പിച്ചു ഡോ പ്രവീൺ കേശവ് നന്ദി പറഞ്ഞു
ഗാസ്ട്രോ സർജറി, ജനറൽ സർജറി, റേഡിയോളജി എന്നിവയുമായി ബന്ധപ്പെട്ട പി.ജി വിദ്യാർത്ഥികളും യുവ കൺസൾട്ടന്റുമാരുമാണ് രണ്ട് ദിവസം നീണ്ടു നിന്ന ഈ കോഴ്‌സിൽ പങ്കെടുത്തത് .
നവീന ശാസ്ത്രവിദ്യകളും പ്രായോഗിക പരിശീലനവും വഴി, പുതിയ തലമുറയെ ശസ്ത്രക്രിയാ രംഗത്ത് കൂടുതൽ സജ്ജമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

ഹെപാറ്റോ-പാൻക്രിയാറ്റോ-ബിലിയറി (HPB) ശസ്ത്രക്രിയയിൽ റേഡിയോളജിയുടെ പ്രസക്തി , പ്രത്യേകിച്ച് ഡയഗ്നോസ്റ്റിക് റേഡിയോളജിയും ഇന്റർവെൻഷണൽ റേഡിയോളജിയുടേയും പ്രാധാന്യം എന്നിവ കോഴ്‌സിൽ വിശദമായി ചർച്ച ചെയ്തു . ഈ മേഖലയിലെ അന്തർദേശീയ ദേശീയ വിദഗ്ധർ വിവിധ ക്ലിനിക്കൽ കാഴ്ചപ്പാടുകൾ പങ്കു വച്ചു .
ഇൻട്ര ഓപ്പറേറ്റിവ് അൾട്രാസൗണ്ടിന്റെ ഹാൻഡ്‌സ്-ഓൺ ട്രെയിനിംഗ് ആണ് ഇത്തവണത്തെ കോഴ്സിന്റെ പ്രധാന ആകർഷണം.ശസ്ത്രക്രിയയ്ക്കിടയിലെ തീരുമാനങ്ങൾ കൂടുതൽ കൃത്യമായി എടുക്കുന്നതിനുള്ള പരിശീലനമാണ് നൽകിയത് വിവിധ സെപ്ഷ്യലിറ്റികൾ സംയുക്തമായ പങ്കെടുത്ത ഈ തുടർ വിദ്യാഭ്യാസ പരിപാടി കൂടുതൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ റെഡിയോളജിസ്റ്റുകളെയും സർജന്മാരെയും സഹായിക്കും

റേഡിയോളജി-സർജറി വിഭാഗങ്ങളിലെ ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങൾ ഭാവിയിലെ പരിശീലന പരിപാടികൾക്കുള്ള മാതൃകയായിത്തീരുമെന്ന് ഡോ ഷീജ ജി മനോജൻ പറഞ്ഞു

ഡോ എൻ റോയ്
ഓർഗനൈസിംഗ് ചെയർമാൻ
ഡോ അരുൺ കുമാർ എം എൽ
ഓർഗനൈസിംഗ് സെക്രട്ടറി

Related Articles

Leave a Reply

Your email address will not be published. Required fields are marked *