HealthMedical News & ResearchNews

ഐ.എം.എ സി ജി പി സംസ്ഥാന സമ്മേളനം ഈ മാസം 28ന് .

തിരുവനന്തപുരം: ഐ എം എ- സി ജി പി സംസ്ഥാന സമ്മേളനം സെപ്തംബർ 28-ന് തിരുവനന്തപുരത്ത് ഐ.എം.എ ഹെഡ്ക്വാർട്ടേഴ്സിൽ നടക്കും .ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) തിരുവനന്തപുരം ശാഖയാണ് പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്.
ജനറൽ പ്രാക്ടീഷണർമാർ, കുടുംബ ഡോക്ടർമാർ, ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർത്ഥികൾ, തുടങ്ങി ആധുനിക വൈദ്യ ശാസ്ത്ര മേഖലയിലെ പ്രഗത്ഭ ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും.

അടിസ്ഥാന ചികിത്സാസംവിധാനങ്ങളും വൈദ്യശാസ്ത്ര ചികിത്സാ മേഖലയിലെ പുതിയ കാൽവയ്പ്പുകളും തമ്മിൽ ബന്ധിപ്പിക്കുക എന്നതിന് പുറമേ പ്രായോഗിക അറിവും പരിശീലനവും പങ്കെടുക്കുന്നവർക്ക് നൽകുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പഠനവേദിയും പരസ്പരൈക്യത്തിന്റെയും സൗഹൃദത്തിന്റെയും സവിശേഷ ദിനമാകും സമ്മേളനമെന്ന് സംഘാടകർ പറയുന്നു.പങ്കെടുക്കുന്നവർക്കെല്ലാം പ്രായോഗികമാക്കാവുന്ന സന്ദേശങ്ങൾ നൽകുക എന്നതും ലക്ഷ്യമാണ്.

ആധുനിക വൈദ്യ ശാസ്ത്ര വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകളും ചർച്ചകളും ആണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം.

സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ഹെൽത്തിന്റെ നേതൃത്വത്തിൽ
ബേസിക് സർജിക്കൽ സ്കിൽ ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ട്.
മെഡിക്കൽ വിദ്യാർത്ഥികൾ,ജൂനിയർ ഡോക്ടർമാർ എന്നിവർക്കായി IMA CRTC സർട്ടിഫൈഡ് ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലനവുമുണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു

ഡോ ആർ ശ്രീജിത്ത്‌
ചെയർമാൻ സംഘടക സമിതി
ഡോ സ്വപ്ന എസ് കുമാർ
സെക്രട്ടറി സംഘടക സമിതി
ഡോ എസ് വി അരുൺ
ചെയർമാൻ മീഡിയ സെൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *