HealthHealthy LifestyleNews

അമീബിക് മസ്തിഷ്ക ജ്വരം : ജലാശയങ്ങൾക്ലോറിനേറ്റ് ചെയ്യാൻDYFI രംഗത്തിറങ്ങും

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ രംഗത്ത് ഇറങ്ങും.

പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന രോഗം നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ്.
‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലെ അടിത്തട്ടിലെ ചെളിയിലാണ് കാണുന്നത്. ചെളി കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗബാധ സാധാരണ ഉണ്ടാവുന്നത്.
നന്നായി ക്ലോറിനേഷൻ നടത്തി ശുചീകരിച്ച ജലാശയങ്ങളിൽ ഈ അമീബ വളരാനുള്ള സാധ്യത വിരളമാണ്.

അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പ് ജലാശയങ്ങൾ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഇതിനോട് സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *