HealthNews

നിപ പ്രതിരോധത്തിൽ നിർണായക കാൽവെപ്പ്: IAV-യുടെ സ്യൂഡോവൈറോൺ സാങ്കേതികവിദ്യ

തിരുവനന്തപുരം :തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) നിപ വൈറസിനെ നേരിടാൻ സഹായിക്കുന്ന, സ്യൂഡോവൈറോൺ (Pseudovirion) എന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടു ത്തു.

എന്താണ് സ്യൂഡോവൈറോൺ?

ഇതൊരു ഹൈബ്രിഡ് വൈറസ് ആണ്. നിപ വൈറസിന്റെ പുറംഭാഗത്തുള്ള പ്രോട്ടീനുകളെ (Surface Proteins) വെസികുലാർ സ്റ്റൊമാറ്റിറ്റിസ് വൈറസ് (Vesicular stomatitis virus – VSV) എന്ന, കന്നുകാലികളിൽ കാണുന്ന, താരതമ്യേന അപകടകാരിയല്ലാത്ത വൈറസിന്റെ ഉള്ളിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഇത് നിർമ്മിച്ചത്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി നിപ വൈറസിനെക്കുറിച്ച് കൂടുതൽ പഠിക്കാനും, രോഗനിർണയം വേഗത്തിലാക്കാനും, ഫലപ്രദമായ മരുന്നുകളും വാക്സിനുകളും കണ്ടെത്താനും സാധിക്കും. IAV ഡയറക്ടർ ഡോ ശ്രീകുമാറിന്റെ നേതൃ ത്വത്തിലായിരുന്നു ഗവേഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *